കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പോലീസിന്‍റെ കള്ളനോട്ട് വേട്ട

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഫറോക്ക് പോലീസിന്‍റെ കള്ളനോട്ട് വേട്ട. 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാനുപയോഗിച്ച പ്രിന്‍ററും പിടികൂടി. രണ്ടു വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിവറേജസ് കോര്‍പ്പറേഷന്‍റെ രാമനാട്ടുകര ഔട്ട് ലെറ്റില്‍ നിന്നാണ് ഫറോക് പോലീസിന് നിര്‍ണായക ഫോണ്‍ കോളെത്തിയത്. മദ്യം വാങ്ങിയ ശേഷം ലഭിച്ച അഞ്ഞൂറു രൂപ കള്ളനോട്ടെന്നായിരുന്നു ആ സന്ദേശം.  പിന്നാലെ പോലീസ് സ്ഥലത്തെത്തി. വൈദ്യരങ്ങാടി സ്വദേശിയായ ദിജിനാണ് മറ്റൊരാളെക്കൊണ്ട് മദ്യം വാങ്ങിച്ചതെന്ന വിവരം പൊലീസിന് കിട്ടി. ദിജിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 500ന്‍റെ 37 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.

ദിജിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ട്സംഘത്തിലേക്ക് അന്വേഷണമെത്തിയത്. തുടര്‍ന്ന് കൊണ്ടോട്ടി സ്വദേശി അതുല്‍ കൃഷ്ണ,അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാന്‍, മുക്കം സ്വദേശി സാരംഗ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.അംജത് ബി എസ് സി നേഴ്സിംഗ് വിദ്യാര്‍ത്ഥിയും,അഫ്നനാന്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...