കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി നൽകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. നഗര ഗതാഗത ശൃംഖലയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് സർക്കാരിന്റെ ആലോചന. വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്.

ഓഗസ്റ്റ് 31-ഓടെ ലോക്‌നാഥ് ബെഹ്‌റയുടെ ഔദ്യോഗിക കാലാവധി അവസാനിക്കുകയാണ്. പുതിയ നിയമനം നടക്കുന്നതുവരെ താത്കാലിക ചുമതലയിൽ തുടരാൻ ആവശ്യപ്പെട്ടേക്കാമെങ്കിലും കാലാവധി നീട്ടി നൽകുന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് സൂചന. സാധാരണയായി എംഡിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരാറുണ്ടെങ്കിലും ഇത്തവണ തീരുമാനം വൈകുന്നത് മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...

കാട്ടുപോത്തിന്റെ ആക്രമണം ; കോഴിക്കോട് വിലങ്ങാട് യുവാവിന് ദാരുണാന്ത്യം

0
വിലങ്ങാട്(കോഴിക്കോട്) : കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ്...