ചേന്തി അനിലിന്റെ അറസ്റ്റ് ; ‘കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാര്‍ഹം’ ; സുഹൈല്‍ ഷാജഹാന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചേന്തി അനിലിന്റെ അറസ്റ്റിന് എതിരെ ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍. ഏത് ഗ്രൂപ്പ് പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്ന് സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. ഇതൊരു ജനാധിപത്യ പാര്‍ട്ടിയല്ലേ. ആര്‍ക്കും എങ്ങനെയും സംസാരിക്കാമല്ലോ. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേരള പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തന്നെയാണ്. കേസെടുക്കണ്ട എന്ന് പറഞ്ഞെന്നാണ് ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞത്. ആരുടെ താത്പര്യത്തിന്റെ മേലെയാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. – അദ്ദേഹം പറഞ്ഞു. വാഹനം തടഞ്ഞിട്ടില്ലെന്നും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന ശൈലിയാണെന്നും വാഹനം തടഞ്ഞിട്ടില്ലെന്നുമാണ് അനിലിന്റെ വിശദീകരണം. ചേന്തിയിലെ ചതയ ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലയ്ക്കലില്‍ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ : പണം അടച്ച് അനുമതി...

0
നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന്...

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...