ഫസല്‍ വധക്കേസ് പ്രതി സിപിഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: ഫസല്‍ വധക്കേസ് പ്രതി സിപിഎം നേതാവ് കാരായി രാജനെതിരെ ജാമ്യമില്ലാ വാറണ്ട്. കേസില്‍ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് നവംബര്‍ ഒന്‍പതിന് പരിഗണിക്കും.

കാരായി രാജന്റെ അവധി അപേക്ഷ കോടതി തള്ളി. കൊടി സുനിയടക്കം ഏഴു പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2006 ഒക്ടോബര്‍ 22ന് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം 2006 ഒക്ടോബര്‍ 22നു (റമളാന്‍ മാസത്തിലെ അവസാന നോമ്പ് ദിവസം) പുലര്‍ച്ചെയാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസല്‍ വധക്കേസ് ആയിരുന്നു.

സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കൊടി സുനി, സി.പി.എം. നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരടക്കം എട്ടുപേര്‍ പ്രതികളാണെന്നും കണ്ടെത്തി. 2013-ല്‍ കാരായി രാജനും ചന്ദ്രശേഖരനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം വിട്ടുപോകരുതെന്നായിരുന്നു വ്യവസ്ഥ. 2021 ഓഗസ്റ്റില്‍ ഹൈക്കോടതി ഈ വ്യവസ്ഥ ഇളവുചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...