ഫാഷിസം നമ്മുടെ കൺമുന്നിലെത്തി ; പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : ഇടതുപക്ഷ ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുന്നവരെ വകവരുത്താൻ ശ്രമിച്ചാൽ ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സദസ്സിന്റെ ഉദ്ഘാടനം ഇലന്തൂരിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി ജി പി ഓഫീസ് മാർച്ചിനിടെ പോലീസ് കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരെ ലക്ഷ്യം വെച്ചു അക്രമം അഴിച്ചുവിടുകയായിരുന്നു. ഈ സമീപനം ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനോ അംഗീകരിക്കുവാനോ സാധ്യമല്ല. നവകേരള ജാഥ ജില്ലക്ക് ഒരു പ്രതീക്ഷയും നൽകാതെ കടന്നുപോയി. ആറന്മുളയിൽ ലോ കോളേജ് വുദ്യാർത്ഥിനിയെ ആക്രമിച്ച എസ് എഫ് ഐ നേതാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ആറന്മുള സി ഐ യെ സസ്പെൻഡ്‌ ചെയ്യണം. സിപിഎം പത്തനംതിട്ട ഏരിയ മുൻ സെക്രട്ടറി പി ആർ പ്രദീപിന്റെ മരണം സംബന്ധിച്ച് സി.പിഎംക്കാർക്കിടയിൽ തന്നെ സംശയമുണ്ട്. ഈ ദുരൂഹത നീക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. എ സുരേഷ്‌കുമാർ, ജോൺസൻ വിളവിനാൽ, അഡ്വ സുനിൽ എസ് ലാൽ, സിജു എം എസ്സ്, വിജയ് ഇന്ദു ചൂടൻ, രജനി പ്രദീപ്‌, അഫ്സൽ പത്തനംതിട്ട, മുകുന്ദൻകെ.പി., സെബി മാത്യു മഞ്ഞനിക്കര, രമേശ്‌ കടമ്മനിട്ട, നാസർ തോണ്ടമണ്ണിൽ, റെനീന് മുഹമ്മദ്, പി കെ ഇക്ബാൽ, അജിത് മണ്ണിൽ, അജി അലക്സ്, രാജു നെടുവേലി മണ്ണിൽ, കെ ജി റെജി, മേഴ്‌സി സാമൂവൽ, ഫിലിപ്പ് അഞ്ചാനി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...