ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ് : ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ നിക്ഷേപകർ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ നിക്ഷേപകർ രംഗത്ത്. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ഫാഷൻ ഗോൾഡ് വിക്റ്റിംസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുകയാണെന്നാണ് നിക്ഷേപകരുടെ പരാതി. ഉന്നത രാഷ്ട്രീയ നേതൃത്വം ഉൾപ്പെട്ട കേസിൽ നിക്ഷേപകർക്ക് നീതി ലഭിക്കാൻ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. മൂന്നുവര്‍ഷമായി ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഫാഷൻ ഗോൾഡ് വിക്റ്റിംസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേതുടർന്ന് സർക്കാരിനും ഡി.ജി.പിക്കും ക്രൈംബ്രാഞ്ച് എസ്.പിക്കും സി.ബി.ഐ ഡയരക്ടർക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. ഇതിനുപിന്നാലെ കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഉടൻ കുറ്റപത്രം നൽകാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഫാഷൻ ഗോൾഡിൻ്റെ പേരിൽ 200 കോടി രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 168 കേസുകളാണ് നിലവിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....