ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പ്രക്ഷോഭവുമായി കൂടുതല്‍ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പ്രക്ഷോഭവുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്.ഇതുവരെ പരാതി നല്‍കാത്ത നിക്ഷേപകരാണ് ഫാഷന്‍ ഗോള്‍ഡ് എം ഡി യുടെയും ചെയര്‍മാന്റെയും വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്.ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ എം.സി കമറുദ്ദീന്റെ വീട്ടിന് മുന്നിലും എം ഡി ടി കെ പൂക്കോയ തങ്ങളുടെ വീട്ടിനു മുന്നിലുമാണ് നിക്ഷേപകര്‍ പ്രതിഷേധിച്ചത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണലില്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും നിക്ഷേപിച്ച അന്‍പതോളം പേരാണ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. കേസ് കൊടുക്കാത്തവരുടെ പണം തിരികെ നല്‍കുമെന്ന് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും ആര്‍ക്കും നിക്ഷേപം തിരികെ ലഭിച്ചിട്ടില്ല.

നിക്ഷേപകരായ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ മാര്‍ച്ചിലെത്തിയിരുന്നു. ഫാഷന്‍ ഗോള്‍ഡില്‍ ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 750 പേരില്‍ നിന്നായി 150 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച്‌ തട്ടിയെടുത്തുവെന്നാണ് കേസ്. സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന മുസ്ലീം ലീഗ് നേതാവ് എം സി ഖമറുദ്ധീന്‍ , പൂക്കോയ തങ്ങള്‍, സൈനുല്‍ ആബിദ്, ഹാരീസ് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് അറസ്റ്റിലായത്.. നിക്ഷേപ തട്ടിപ്പില്‍ 164 കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...