മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചു ; കെ-സ്വിഫ്റ്റ് ഡ്രൈവറെ എംവിഡി പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ യാത്രക്കാരുമായി പോയ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവറെ മോട്ടര്‍ വാഹന വകുപ്പ് പിടികൂടി.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പോയ ബസ് ആണ് വെഞ്ഞാറമൂടിന് സമീപം കാരേറ്റ് വെച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

ബസ് യാത്രക്കാര്‍ വിവരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അപകടകരമായി ബസ് ഓടിച്ചതിന് മോട്ടോര്‍ വാഹന നിയമപ്രകാരം കേസ് എടുത്തതായും ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാംജി.കെ. കരണ്‍ അറിയിച്ചു.വയനാട് സ്വദേശി അന്‍വര്‍ സാദിക്കിനെതിരെയാണ് കേസെടുത്തുത്. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ലൈജു. ബി.എസ്, അന്‍സാരി. കെ.ഇ എന്നിവരും ഓപ്പറേഷനില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...