കണ്ണൂര്‍ : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ എം സി ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. പയ്യന്നൂരില്‍ രജിസ്റ്റര്‍ ചെയ്ത 13 കേസുകളില്‍ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് അനുമതി നല്‍കിയിട്ടുള്ളത്. നാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി അന്വേഷണ സംഘം ഖമറുദ്ദീനെ ചോദ്യം ചെയ്യും. പരിയാരം മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഖമറുദ്ദീന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ എം.സി ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി
RECENT NEWS
Advertisment