തിരുവല്ലയില്‍ പൊതുമരാമത്ത് സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറി ; മൗനം പാലിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എംസി റോഡിൽ മഴുവങ്ങാട് പഴയ പാലത്തിനോട് ചേർന്നുള്ള പൊതുമരാമത്ത് വക സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറുന്നെന്നു പരാതി. പഴയ പാലം ബലക്ഷയമായതോടെ 100 മീറ്ററോളം നീളവും 10 മീറ്റർ വീതിയുമുള്ള സ്ഥലമാണ് വ്യവസായ ആവശ്യത്തിന് സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയത്.

സമീപത്തെ പമ്പിലേക്ക് പ്രവേശിക്കാനുള്ള ഭാഗത്ത് പൂട്ടുകട്ട പാകി കയ്യേറ്റവും നടന്നിട്ടുണ്ട്. മഴുവങ്ങാട് പാലത്തിനു മുൻപുള്ള വളവിൽനിന്നു തുടങ്ങുന്ന റോഡ് ബൈപാസ് തുടങ്ങുന്ന സ്ഥലം വരെയുണ്ട്. അതിരുകല്ലുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പലയിടങ്ങളിലും പൊതുമരാമത്ത് ചെയ്തിട്ടില്ല. ഇതാണ് കയ്യേറ്റക്കാര്‍ക്ക് സഹായകമായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയതാണെന്നാണ് ആരോപണം. സ്വകാര്യ വ്യക്തികളും വ്യാപാരികളും സര്‍ക്കാര്‍ സ്ഥലം കൈവശപ്പെടുത്തി സ്വന്തം ഭൂമിയോടു ചേർക്കുകയായിരുന്നു. ബൈപാസിന്റെ നിർമാണം പൂർത്തിയാകുമ്പോൾ മഴുവങ്ങാട് തുടങ്ങുന്ന ഭാഗത്ത് ഗതാഗത തിരക്ക് വരാനുള്ള സാധ്യത ഏറെയാണ്. നഗരത്തിൽ നിന്നും ബൈപാസിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരുമിച്ചെത്തുന്ന ജംഗ്ഷനായി  ഇത് മാറും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കാനൊരുങ്ങി ‘കോക്രോച്ച് ജനതാ പാർട്ടി’

0
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഒരു മാസം...

​’പോലീസിന് ആര് അനുമതി നൽകി?’; ലോക്സഭയിൽ പെല്ലറ്റ് ഗൺ വിഷയത്തിൽ സർക്കാരിനെ ചോദ്യം ചെയ്ത്...

0
ന്യൂഡൽഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ പോലീസ് അതിക്രമത്തെ ചോദ്യം...

ഹൃദയ ചികിത്സയുടെ ഇൻഷുറൻസ് തുക നിഷേധിച്ചു : നാഷണൽ ഇൻഷുറൻസ് 2,25,000 രൂപയും പലിശയും...

0
തൃശ്ശൂര്‍ : പോളിസി ചേരുമ്പോൾ  രക്തസമ്മർദ്ദവും പ്രമേഹവും മറച്ചുവെച്ചുവെന്ന് പറഞ്ഞ് ഹൃദയ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

0
ബെം​ഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി...