ഫാഷൻ ഷോ : മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യസംഘാടകൻ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫാഷൻ ഷോയുടെ പേരിൽ മോഡലുകളെ കബളിപ്പിച്ച് പണം തട്ടിയ മുഖ്യസംഘാടകൻ ഒളിവിൽ. എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദ് ആഷ് അസീസാണ് ഷോയ്ക്ക് തലേദിവസം മുങ്ങിയത്. പണമത്രയും തട്ടിയത് അൻഷാദും സംഘവുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പരിപാടിയുടെ സഹ സംഘാടകർ പുറത്തുവിട്ടു. ഞായറാഴ്ചയാണ് എമിറേറ്റ്സ് ഫാഷന്‍ വീക്കിന്റെ മറവിൽ നടന്ന തട്ടിപ്പ്. നൂറ് കണക്കിന് മോഡലുകളിൽ നിന്ന് പണം വാങ്ങിയ ശേഷം റാംപിൽ അവസരം നൽകിയില്ല.

ഷോയുടെ സഹ സംഘാടകരായ ലിസാറോ മോഡലിങ് കമ്പനി ഉടമ ജെനിലിനെതിരെയായിരുന്നു മോഡലുകളുടെ ആരോപണം. എന്നാൽ യഥാർഥ തട്ടിപ്പുവീരൻ മുഖ്യ സംഘാടകനായ എമിറേറ്റ്സ് ഫാഷൻ കമ്പനി ഉടമ അൻഷാദാണെന്ന് ജെനിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അൻഷാദും എമിറേറ്റ്സ് ഫാഷൻ കമ്പനി കോ ഓർഡിനേറ്ററും പണം വാങ്ങിയതിന്റെ തെളിവുകളും ഇവർ പുറത്തുവിട്ടു. എല്ലാത്തിനും കാരണക്കാരൻ താനാണെന്ന് കാട്ടി അൻഷാദ് അയച്ച സന്ദേശവും തെളിവുകളുടെ കൂട്ടത്തിലുണ്ട്. മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളിൽ ചിലത് മാത്രമാണ് പുറം ലോകം അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...