ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങള്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി. കാസർകോട് ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങൾ. പോലീസ് ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒന്‍പത് മാസമായി ഒളിവിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകൻ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. കമറുദ്ദീനെ പിടികൂടിയതിന് പിന്നാലെയാണ് ടി.കെ പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗമായിരുന്നു അദ്ദേഹം. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെയർമാനായിരുന്നു കമറുദ്ദീൻ. ജ്വല്ലറിയുടെ കാസർകോട് ശാഖയിലേക്ക് 749 പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...