ആദ്യ ഡോസ് കോവിഷീല്‍ഡ് രണ്ടാം ഡോസ് കൊവാക്‌സിന്‍ ; ‘മിക്‌സ്’പഠനത്തിന് അനുമതിയായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും ഇടകലർത്തി പഠനം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കൽ പരീക്ഷണവും നടത്തുക. കോവിഷീൽഡും കോവാക്സിനും ഇടകലർത്തി പഠനം നടത്തുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിരുന്നു. വെല്ലൂരിൽ 300 സന്നദ്ധപ്രവർത്തകരിലാണ് പഠനം നടത്തുക.

ഒരാൾക്ക് രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നത് ഫലപ്രാപ്തിയുണ്ടാകുമോ എന്നതാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡോസ് കോവിഷീൽഡും അടുത്ത ഡോസ് കോവാക്സിനുമാണ് കുത്തിവെക്കുക. കോവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധവശാൽ 18 പേർക്ക് വെവ്വേറെ വാക്സിനുകളുടെ രണ്ടുഡോസ് നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആർ. പഠനം നടത്തിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...