Sunday, January 5, 2025 6:53 am

നിക്ഷേപത്തട്ടിപ്പ് കേസ് ; ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങളെ കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കാസ‌ർകോട് : നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വാല്ലറി മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ഒന്‍പത് മാസമായി ഒളിവിലായിരുന്നു ടി.കെ പൂക്കോയ തങ്ങൾ ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് കീഴടങ്ങിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലായിരുന്നു കീഴടങ്ങൽ. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ഇയാള്‍ കീഴടങ്ങിയ ശേഷം പറഞ്ഞത്.

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ, സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതിർന്ന കോണ്‍ഗ്രസ് നേതാവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ പ്രസിഡന്റുമായിരുന്ന പി എൻ പ്രസന്നകുമാർ...

0
കൊച്ചി : മുതിർന്ന കോണ്‍ഗ്രസ് നേതാവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ...

കാട്ടാന ആക്രമണം ; ആദിവാസി യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു

0
കൊല്ലം : കൊല്ലം ചടയമംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ്...

കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകളുടെ തീരുമാനം

0
ദില്ലി : മഹാപഞ്ചായത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരായ സമരം കൂടുതൽ വ്യാപിപ്പിക്കാനും...