ടോ​ൾ പ്ലാ​സ​ക​ളി​ൽ ഇന്നുമുതല്‍  മു​ത​ൽ ഫാ​സ്​​ടാ​ഗ്​ നി​ർ​ബ​ന്ധം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ടോ​ൾ പ്ലാ​സ​ക​ളി​ൽ ഇന്നുമുതല്‍  മു​ത​ൽ ഫാ​സ്​​ടാ​ഗ്​ നി​ർ​ബ​ന്ധം. ഫാ​സ്​​ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടോ​ൾ പ്ലാ​സ​ക​ളി​ൽ ഇ​നി ഒ​രു ട്രാ​ക്ക്​ മാ​ത്ര​മാ​ണു​ണ്ടാ​വു​ക. ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ ന​ല്‍കേ​ണ്ട ടോ​ളി​​ന്റെ  ഇ​ര​ട്ടി തു​ക ന​ല്‍കേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ആ​ദ്യ​ഘട്ടത്തിൽ താ​ക്കീ​തും പി​ന്നീ​ട്​ ക​ർ​ശ​ന​വു​മാ​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

ഫാ​സ്ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്ക് ഇ​നി ഇ​ള​വ്​ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ദേ​ശീ​യ​പാ​ത അ​​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശം. അ​തേ​സ​മ​യം സം​സ്​​ഥാ​ന​ത്ത്​ പ​ഴ​യ​വാ​ഹ​ന​ങ്ങ​ളി​ൽ ന​ല്ലൊ​രു​ശ​ത​മാ​ന​ത്തി​ലും ഫാ​സ്​​ടാ​ഗ്​ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. പ​ല​വ​ട്ടം തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച​തി​നാ​ൽ വീ​ണ്ടും നീ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധി​ക​പേ​രും.

ഡി​സം​ബ​റി​ല്‍ ഇ​ത് ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ ആ​ദ്യ മൂ​ന്ന് ആ​ഴ്ച​ക​ളി​ല്‍ ഫാ​സ്ടാ​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ വ​ന്‍ വ​ര്‍ധ​ന​വ് കാ​ണി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് അ​ത് നി​ല​ച്ചെന്നാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. ജ​നു​വ​രി ഒ​മ്പ​ത് വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി 1.26 കോ​ടി ഫാ​സ്ടാ​ഗു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ടോ​ൾ ബൂ​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ത്തു​നി​ൽ​പ്​ ഒഴിവാ​കു​മെ​ന്ന​താ​ണ്​ ഫാ​സ്​​ടാ​ഗി​ന്റെ  നേ​ട്ടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...