രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ; പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും സത്യാഗ്രഹ വേദിയിൽ എത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ ഏരിയ പ്രസിഡന്റ്‌ മുസ്തഫ ദാവാരിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നിന്നും പ്രകടനമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രവർത്തകർ സമരവേദിയിൽ എത്തിയത്. ദുബൈയിലെ കോൺഗ്രസ്‌ നേതാവ് മുഹമ്മദലി പുന്നക്കൽ, അബ്ദുള്ളകുട്ടി തടിക്കടവ്, ഷാജഹാൻ കെ. എസ്, അഷ്‌റഫ്‌ എന്നിവർ അടക്കം, കെ.എം.സി.സി ഒമാനിൽ നിന്നും ദുബായിൽ നിന്നും നിരവധി നേതാക്കൾ സമര പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.

മൈനോരിറ്റി കോൺഗ്രസ്‌ കണ്ണൂർ ജില്ലാ സെക്രട്ടറി സുബൈർ മാക്കയുടെ നേതൃത്വത്തിൽ മൈനോരിറ്റി കോൺഗ്രസിന്റെ കൂത്തുപറമ്പ് നിയോജക മണ്ഡലം, കരിയാട് മണ്ഡലം, തൃപ്പങ്ങോട്ടൂർ മണ്ഡലം, പെരിങ്ങത്തൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ രാജീവ്‌ ജോസഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമര പന്തലിൽ എത്തി. കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ ഉപദേശക സമിതി അംഗം ടി. പി അബ്ബാസ് ഹാജി, കെ. എം. സി. സി നേതാവ് ടി ഹംസ, ഗൾഫിലെ പ്രമുഖ റേഡിയോ ബ്രോഡ്കാസ്റ്റർ കെ.പി.കെ വേങ്ങര, കെ. പി. സി. സി മെമ്പർ ചാക്കോ ജെ. പാലക്കലോടി, സേവാദൾ സംസ്ഥാന ട്രെഷറർ കെ. കെ. അബ്ദുള്ള ഹാജി ബ്ലാത്തൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ കുഞ്ഞമ്മദ് മാസ്റ്റർ, സിപിഎം കീഴല്ലൂർ ലോക്കൽ സെക്രട്ടറി സി സജീവൻ, ജവഹർ ബാൽ മഞ്ച് ജില്ലാ കൺവീനർ ആനന്ദ് ബാബു, ജനാധിപത്യ കേരള കോൺ ഗ്രസ് ജില്ലാ സിക്രട്ടറി കെ.പി അനിൽ കുമാർ എന്നിവരും സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി സമര വേദിയിൽ എത്തി. രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് സമര വേദിയിൽ എത്തിയ മുഴുവൻ നേതാക്കളും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...