പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; അച്ഛനും മകനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: പത്തനംതിട്ടയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. ആയുര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (70), മകന്‍ റോബിന്‍(33) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയ റോബിനെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നൈനാന്‍ വര്‍ഗീസിന്റെ ഭാര്യ റോസി നൈനാന്‍, റോബിന്‍ നൈനാന്റെ മക്കളായ ആദം, അഥീല്‍ എന്നിവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം ഹാപ്പി ലാന്‍ഡ് സന്ദര്‍സിച്ച് തിരികെ പോകുന്നതിനിടെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടമുണ്ടായത്. കോഴഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോബിന്റെ മൃതദേഹം പാരിപ്പളളി മെഡിക്കല്‍ കോളേജിലും നൈനാന്‍ വര്‍ഗീസിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ നീണ്ട വാഹനക്കുരുക്കുണ്ടായിരുന്നു. മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...