ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകി ; ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മുഖത്തടിച്ച് പിതാവ്. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയാണ് സ്വന്തം മകന്റെ മുഖത്തടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ചിതറ പോലീസാണ് പിതാവിന്റൈ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അടിയേറ്റ് വീണ വിദ്യാർത്ഥിയെ കടയക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

കുട്ടിയുടെ കണ്ണിന് സമീപം സാരമായി പരിക്കേൽക്കുകയും ചുണ്ട് പൊട്ടുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ മുത്തച്ഛനാണ് പിതാവിനെതിരെ പോലീസിൽ പരാതി നൽകിയത്. പിതാവ് നിരന്തരം വിദ്യാർത്ഥിയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് മുത്തച്ഛൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. നിരന്തരമായുള്ള വഴക്ക് കാരണം ഇയാളുടെ ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...