അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കും ; ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആർദ്രം മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് രോഗീസൗഹൃദവും ജനസൗഹൃദവുമായ ആശുപത്രികളാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. രോഗിയുടെ പൂർണ വിവരങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നത് തുടർ ചികിത്സ എളുപ്പമാക്കും. ആശുപത്രികളിൽ പൂർണമായും ഓൺലൈൻ സേവനം നടപ്പാക്കും.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പി ജി പഠനം ആരംഭിക്കാൻ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി അറിയിച്ചു. ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു. സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി, ഏകാരോഗ്യം എന്ന ലക്ഷ്യത്തോടെയാണ് സമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 37.5 ലക്ഷം വീതം ചെലവഴിച്ചാണ് രണ്ടിടത്തും പദ്ധതി നടപ്പാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...