സ്വന്തം മകനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ഉടുമ്പന്നൂരിൽ സ്വന്തം മകനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരനായ മകനാണ് പിതാവിന്റെ അതിക്രമത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ നജീബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു മർദ്ദനം എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നജീബിനെതിരെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈൽഡ് ലൈൻ അധികൃതരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...

ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു

0
മലപ്പുറം: മലപ്പുറം കീഴ്‌ശേരിയില്‍ ജീവനൊടുക്കിയ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും...