താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം.

തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...