13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൊസ്ദുർഗ്: 13 വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ വയറുവേദനയെയും നടുവേദനയെയും തുടർന്ന് മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ ഉടൻതന്നെ വിവരം പോലീസിൽ വിവരം അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്ന് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ വെച്ച് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഭയം കാരണം ഇക്കാര്യം അമ്മയോട് പോലും വെളിപ്പെടുത്തിയിരുന്നില്ല. അന്യസംസ്ഥാനക്കാരനായ പ്രതിയെ മണിക്കൂറുകൾക്കകം തന്നെ ഹൊസ്‌ദുർഗ് പോലീസ് പിടികൂടുകയായിരുന്നു . വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....