മകള്‍ക്ക് നേരെ കുരച്ചുചാടിയതിന് അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് പിതാവ്

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: മകള്‍ക്ക് നേരെ കുരച്ചുചാടിയതിന് അയല്‍വാസിയുടെ വളര്‍ത്തുനായയെ തല്ലിച്ചതച്ച് പ്രതികാരവുമായി പിതാവ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. പിന്നാലെ, വളര്‍ത്തുമൃഗത്തെ ക്രൂരമായി ഉപദ്രവിച്ചെന്ന അയല്‍വാസിയുടെ പരാതിയില്‍ യൂണിവേഴ്സിറ്റി പോലീസ് കേസെടുത്തു. ഗാന്ധിനഗര്‍ സ്വദേശികളായ മഹേന്ദ്ര സിങ് ജഡേജയ്ക്കും അഭിരാജ് സിങ്ങിനുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വീട്ടിനുള്ളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്ന വളര്‍ത്തുനായയെ മരക്കഷ്ണങ്ങളും വടിയും ഉപയോഗിച്ച് ഇരുവരും ക്രൂരമായി തല്ലിച്ചതക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മര്‍ദനമേറ്റ് നായ ദയനീയമായി കരയുകയായിരുന്നെന്നും ഇത് കേട്ടിട്ടും ഇരുവരും മതിയാക്കാന്‍ കൂട്ടാക്കിയില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വളര്‍ത്തുനായ വീട്ടിന് പുറത്തേക്കിറങ്ങുമ്പോള്‍ സമീപപ്രദേശങ്ങളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭീഷണിയാകുന്നുണ്ടെന്ന് ഇരുവരും നേരത്തെയും പരാതിപ്പെട്ടിരുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെ വീട്ടുടമ വീണ്ടും നായയെ പുറത്തുവിടുന്നത് തുടര്‍ന്നതിനാലാണ് മഹേന്ദ്ര സിങ്ങും അഭിരാജ് സിങ്ങും ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയത്. പ്രദേശത്തെ കുട്ടികൾക്ക് നേരെ നായ കുരച്ചുചാടിയെന്ന് നാട്ടുകാരിൽ ചിലരും പരാതിയുമായി രംഗത്തെത്തിയിരുന്നു. നായയുടെ ഉടമ യൂണിവേഴ്‌സിറ്റി സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...