അത്താഴ വിരുന്നിലെ വെടിവെപ്പിനെ കുറിച്ച് ആദ്യ പ്രതികരണവുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: താൻ പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ് നടന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമി പിടിയിലായെന്നും ട്രംപ് സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. ‘ഷോ തുടരട്ടെ’ എന്ന് താൻ നിർദ്ദേശിച്ചെങ്കിലും, അന്തിമ തീരുമാനം നിയമപാലകർക്ക് വിട്ടുകൊടുക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറയുന്നതിങ്ങനെ: “ഡിസിയിൽ ഇതൊരു സംഭവ ബഹുലമായ വൈകുന്നേരമായിരുന്നു. സീക്രഡ് പൊലീസും നിയമപാലകരും മികച്ച രീതിയിൽ പ്രവർത്തിച്ചു. അവർ വേഗത്തിലും ധീരമായും നീങ്ങി. വെടിവെപ്പ് നടത്തിയ ആളെ പിടികൂടിയിട്ടുണ്ട്.

‘ഷോ തുടരട്ടെ’ എന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായും നിയമപാലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും തീരുമാനങ്ങൾ. അവർ ഉടൻ തന്നെ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എന്തുതന്നെയായാലും ഈ വൈകുന്നേരം പ്ലാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. നമുക്കിത് ഒരിക്കൽ കൂടി ചെയ്യേണ്ടി വരും”- വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഇത് കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റിൽ തുടർ നടപടികൾ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...