ആംബുലൻസിന് പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിഷേധിച്ചു ; അത്യാസന്ന നിലയിലായ രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ആംബുലൻസിന് ഇന്ധനം നൽകാൻ പെട്രോൾ പമ്പ് അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ രോഗി മരണപ്പെട്ടു. രോഗിയുമായി പോയ ആംബുലൻസ് ഇന്ധനം നിറയ്ക്കാൻ അടുത്തുള്ള പെട്രോൾ പമ്പിൽ എത്തിയെങ്കിലും, പമ്പ് ജീവനക്കാർ പെട്രോൾ നൽകാൻ തയ്യാറായില്ല. ആംബുലൻസ് സർവീസുമായി ബന്ധപ്പെട്ട കുടിശ്ശിക നിലനിൽക്കുന്നുണ്ടെന്നും പണം നൽകാതെ ഇന്ധനം അടിക്കില്ലെന്നുമാണ് പമ്പ് അധികൃതർ നിലപാടെടുത്തത്. ഇന്ധനത്തിനായി ഏറെ നേരം പമ്പിൽ കാത്തുകിടക്കേണ്ടി വന്നതോടെ രോഗിയുടെ നില വഷളായി. ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു.

പണ്ടേപൂർ സ്വദേശിയായ ചത്തു ശർമയാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ബന്ധുക്കൾ. സ്വകാര്യ ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ ഇന്ധനം തീർന്നതിനെ തുടർന്ന് ഏപ്രിൽ 22 ന് രാത്രി 9.20-ന് തെൻഗ്രാഹി ഗ്രാമത്തിലെ ഭുഷൻ പെട്രോൾ പമ്പിൽ വാഹനം ഇന്ധനം നിറയ്ക്കാൻ എത്തി. സ്റ്റോക്കില്ലെന്ന് പറഞ്ഞ് അധികൃതർ ഇന്ധനം നൽകാൻ മടിച്ചു. 15 മിനിറ്റോളം ആംബുലൻസ് ഇവിടെ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ രോഗി മരിച്ചതോടെ പൊലീസെത്തി പരിശോധിച്ചു. ഈ സമയത്ത് പമ്പിൽ 4595 ലിറ്റർ പെട്രോൾ, 4784 ലിറ്റർ ഹൈ സ്പീഡ് ഡീസൽ, 3475 ലിറ്റർ പ്രീമിയം പെട്രോളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെട്രോൾ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ

0
ന്യൂഡൽഹി: പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ...