പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്: എംപിമാര്‍ പാര്‍ട്ടി വിട്ട പശ്ചാത്തലത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കാണാൻ അനുമതി തേടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബിലെ എഎപി എംഎൽഎമാർക്കൊപ്പം രാഷ്ട്രപതിയെ കാണാനാണ് നീക്കം. പാര്‍ട്ടി വിട്ട 7 എംപിമാരെ അയോഗ്യരാക്കണമെന്ന് മുഖ്യമന്ത്രി രാഷ്ട്രപതിയോട് അഭ്യർത്ഥിക്കും. രാഘവ് ഛദ്ദ, സന്ദീപ് പഥക്, ഹർഭജൻ സിംഗ് ഉൾപ്പെടെയുള്ള ഏഴ് എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സംഭവമായിരുന്നു എംപിമാരുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്.

പഞ്ചാബിൽ പ്രമുഖനായ മന്ത്രി ഉൾപ്പെടെ മൂന്ന് പേർ ഉടൻ പാർട്ടി വിടുമെന്നാണ് സൂചന. എഎപി പഞ്ചാബ് കൺവീനർ പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്. നിലവിൽ എംഎൽഎമാരെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പാർട്ടി വിട്ട എംപിമാർക്കെതിരെ വലിയ പ്രതിഷേധത്തിനാണ് നിലവിൽ എഎപി തീരുമാനം. അരവിന്ദ് കെജ്‌രിവാൾ ദില്ലിയിലെ സാഹചര്യം വിലയിരുത്തിയ ശേഷം പഞ്ചാബിൽ എത്തും. എഎപി സർക്കാരിന്റെ നാളുകൾ എണ്ണി കഴിഞ്ഞ് പ്രതിപക്ഷം വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...