അച്ഛൻ ഹോം ഗാർഡ്, മകൻ ട്രെയിനി കോൺസ്റ്റബിൾ ; രണ്ടു പേർക്കും ജോലി ഒരേ സ്റ്റേഷനിൽ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : അച്ഛനെ കണ്ടു പഠിക്കൂ മോനേ എന്നു സുകേഷിനെ ആരും ഉപദേശിക്കേണ്ടതില്ല. മുഴുവൻ സമയവും സുകേഷ് അച്ഛനെ കണ്ടു പഠിച്ചു കൊണ്ടിരിക്കുകയാണ്! കാക്കിക്കുപ്പായമണിഞ്ഞ് ഇരുവരും ജോലി ചെയ്യുന്നത് ഒരേ പോലീസ് സ്റ്റേഷനിൽ.

നീണ്ടകാലത്തെ സൈനിക ജീവിതത്തിനു ശേഷം പീച്ചി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി ജോലിചെയ്യുന്ന പി.എ. സുരേന്ദ്രനും റിക്രൂട്ട് ട്രെയിനി കോൺസ്റ്റബിൾ ആയ സുകേഷുമാണ് ഈ അപൂർവത പങ്കുവയ്ക്കുന്നത്. പീച്ചി വടക്കുംപാടം പാമ്പുംകാട്ടിൽ സുരേന്ദ്രൻ 18 വർഷം കരസേനയിലായിരുന്നു. വിരമിച്ച ശേഷം ഹോം ഗാർഡായി ജോലി തുടങ്ങിയിട്ടു 11 വർഷമാകുന്നു. അച്ഛനെ പോലെ സർക്കാർ ജോലി നേടണമെന്നു സുരേന്ദ്രന്റെ 2 മക്കളും ആഗ്രഹിച്ചു. മകൾ സ്വാതി കൃഷി ഓഫിസറായി വർഷങ്ങൾക്കു മുമ്പേ  ലക്ഷ്യം നേടി.

കോയമ്പത്തൂരിൽ എംസിഎ പൂർത്തിയാക്കി ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയെങ്കിലും സുകേഷിനു തൃപ്തി തോന്നിയില്ല. സർക്കാർ ജോലി തന്നെ ലക്ഷ്യമെന്നുറപ്പിച്ചു ജോലി ഉപേക്ഷിച്ചു വീട്ടിലെത്തി. 5 വർഷം കുത്തിയിരുന്നു പഠിച്ച് എസ്ഐ റാങ്ക് ലിസ്റ്റിൽ കയറി. ഇന്റർവ്യു കഴിഞ്ഞെങ്കിലും നിയമനം ലഭിച്ചില്ല.

രണ്ടാമത് എഴുതിയ സിപിഒ തസ്തികയിൽ ജോലി ലഭിച്ചു. കഴിഞ്ഞ ഡിസംബറിൽ പോലീസ് അക്കാദമിയിൽ പരിശീലനം തുടങ്ങി. കോവിഡ് ഡ്യൂട്ടിക്കു വേണ്ടി ട്രെയിനികളെ ഹോം സ്റ്റേഷനുകളിലേക്ക് അയച്ചപ്പോൾ 3 ആഴ്ച മുൻപു സുകേഷ് പീച്ചിയ‍ിലെത്തി. ഒരേ സ്റ്റേഷനിൽ അച്ഛനും മകനും ജോലി ചെയ്യുന്നതിൽ സഹപ്രവർത്തകർക്കും കൗത‍ുകം. വ്യത്യസ്ത സമയത്താണ് ഇരുവർക്കും ഡ്യൂട്ടി എങ്കിലും സ്റ്റേഷനു പുറത്തു പലയിടത്തായി ദിവസവും കണ്ടുമുട്ടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...