ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച്‌ ഒരു സിംഹം ചത്തു : എട്ട് സിം​ഹങ്ങള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയില്‍ കോവിഡ് ബാധിച്ച്‌ ഒരു സിംഹം ചത്തു. ഒന്‍പത് വയസുള്ള നീല എന്ന പെണ്‍ സിംഹമാണ് ചത്തത്. മൃ​ഗശാലയിലെ മറ്റ് എട്ട് സിം​ഹങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ വണ്ടലൂരിലുള്ള അരി​ഗ്നര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥരീകരിച്ചത്. ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ് നാട് വനം വകുപ്പിലെ വന്യജീവി വിഭാഗത്തിലെ അധികൃതര്‍ വ്യക്തമാക്കി. ഒരു സിംഹം ചത്തതിനെ തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാല്‍ എങ്ങനെയാണ് സിംഹങ്ങള്‍ക്ക് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി മൃഗശാല അധികൃതര്‍ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങള്‍ക്ക് രോഗം ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിന്റെ മാര്‍ഗ നിര്‍ദേശവും മൃ​ഗശാല അധികൃതര്‍ക്ക് ലഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...