എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ക്രൂരമര്‍ദനം പ്രാങ്ക് വിഡിയോയെന്ന മൊഴി പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇത് ജോസ് കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...

ജലബോംബുകളായി കലഞ്ഞൂരിലെ പാറമടകള്‍ : നാടിനെ കാത്തിരിക്കുന്നത് വന്‍ ദുരന്തം

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളം ജലബോംബുകളായി മാറുന്നു....

ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഐആര്‍ജിസി

0
തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം...

ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണി ; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടും

0
പാലക്കാട് : ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24നും 25നും ചില...