പെൺമക്കളെ ഐസ്‌ക്രീമിൽ വിഷം കലർത്തിയും സീലിങ്‌ ഫാനിൽ കെട്ടിത്തൂക്കിയും കൊന്ന സംഭവം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ലോ‌ഡ്ജ് മുറിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച പിതാവ് അറസ്റ്റിൽ. വയനാട് സ്വദേശി ചന്ദ്രശേഖരനെ (58) യാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ 13നായിരുന്നു സംഭവം. തൃശൂരിലെ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും 12ന് രാത്രി മുറിയെടുത്തിരുന്നു. 13ന് ഉച്ചകഴിഞ്ഞ് കുട്ടികളെ മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ‍ഞരമ്പ് മുറിച്ച് അവശനിലയിലും കണ്ടെത്തി. ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതോടെ സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടികളിൽ ഒരാൾക്ക് ഐസ്ക്രീമിൽ വിഷം കലർത്തി കൊടുത്തും മറ്റൊരു കുട്ടിയെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയുമാണ് കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടി‍ഞ്ഞാറെനടയിലെ കടകൾ, ഐസ്ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളിൽ തെളിവെടുത്തു. പ്രതിയെ ചാവക്കാട് സിജെഎം കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും ; പ്രതിസന്ധി ഉണ്ടാകില്ലെന്ന് വി...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം അഞ്ച് വർഷം സുഖമമായി മുന്നോട്ട് പോകുമെന്ന് മേയര്‍...

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പോലീസ്

0
കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി...

വർക്കല ക്ലിഫിൽ 19കാരനായ വിനോദസഞ്ചാരിക്ക് കുത്തേറ്റു

0
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ...

തിരുവനന്തപുരം മെട്രോ : അന്തിമ രൂപരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും

0
കൊച്ചി : തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന...