ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ, പറ്റിച്ചത് 300ലേറെ പേരെ ; യുവതിയും സുഹൃത്തും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. 300ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്. കൊല്ലം ശക്തിക്കുളങ്ങര പോലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ മഹാരാഷ്ട്രയിൽനിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പോലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 300ലേറെ പേരെയാണ് ഇവര്‍ പറ്റിച്ചത്. ഇവരിൽനിന്ന് ഒന്നരക്കോടിയോളമാണ് തട്ടിയെടുത്തത്. ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ പോലീസിനെ സമീപിച്ചു.

ഇതോടെ സുനിതയും ജസ്റ്റിനും ഒളിവിൽ പോയി. പ്രതികൾ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചു. ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവര്‍ പിടിയിലായത്. റെയിൽവേ പ്രൊട്ടക്ഷൻ ടീമിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്‍റെ സഹോദരനാണ് ഇപ്പോൾ പിടിയിലായ ജസ്റ്റിൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...