റൺവേ വികസനം ; വീടുനഷ്ടപ്പെടുന്നവർക്ക് അധിക നഷ്ടപരിഹാരം പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ വീടു നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് അധിക നഷ്ടപരിഹാരം നൽകുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ആകെ 98 ഭൂവുടമകളിൽ നിന്നായി 14.5 ഏക്കറാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിൽ വീട് നഷ്ടമാകുന്ന 64 കുടുംബങ്ങളുണ്ട്. വീടിനും സ്ഥലത്തിനും വെവ്വേറെ നഷ്ടപരിഹാരത്തുകയാണു നൽകുന്നത്. ഇതിനു പുറമേ, ഒരു വീടിന് 4.60 ലക്ഷം രൂപ അധികം നൽകാനും തീരുമാനിച്ചിരുന്നു. ഈ തുക 10 ലക്ഷം ആക്കി ഉയർത്തണമെന്നാണ് ഭൂവുടമകൾ ആവശ്യപ്പെട്ടത്.

ഈ ആവശ്യം പരിഗണിച്ചാൽ 3.45 കോടി രൂപ കൂടി അധികമായി ഭൂമിയേറ്റെടുക്കലിനു വേണ്ടിവരും. ഇക്കാര്യമാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. വീട് നഷ്ടമാകുന്നവരിൽ പലരും ഇതിനു മുൻപും വിമാനത്താവളത്തിനായി ഭൂമി വിട്ടുകൊടുത്തവരായതിനാൽ അധിക നഷ്ടപരിഹാരത്തിന് യോഗ്യതയുണ്ടെന്നാണു നിലവിൽ വിലയിരുത്തൽ. അധിക തുക സംബന്ധിച്ച കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ 31ന് അകം ഭൂമിയേറ്റെടുത്തു കൈമാറാനാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മറ്റെന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽക്കൂടി ഓഗസ്റ്റ് 15ന് അകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...