മകൾ ബലാത്സംഗത്തിനിരയായത് പോലീസിൽ പരാതിപ്പെട്ട യുവതിയെ വെടിവെച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മകൾ ബലാത്സംഗത്തിനിരയായത് പോലീസിൽ പരാതിപ്പെട്ട 31കാരിയെ വെടിവെച്ച് കൊന്നു. സംഭവത്തിൽ പിതാവും മകനും അറസ്റ്റിലായി. ഒരു പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഫർസാന ഇർഫാൻ ശൈഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മാൻഖുർദിലെ ഇന്ദിരാ നഗർ പ്രദേശത്താണ് സംഭവം. വെടിവെച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശിൽപ ഒളിവിലാണ്.

പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയതായി ഫർസാന പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശിൽപയും ഫർസാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഫർസാനയെ കൊന്ന ശേഷം ഒളിവിൽ പോയ മൂന്ന് പ്രതികളെയും പിടികൂടാൻ പോലീസ് പത്ത് സംഘമായാണ് അന്വേഷണം നടത്തിയത്. ഒടുവിൽ രത്നഗിരിയിൽ വെച്ച് പിതാവും മകനും പിടിയിലാകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...