പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവർ ജാഗ്രതൈ

For full experience, Download our mobile application:
Get it on Google Play

പബ്ലിക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോട് മുന്നറിയിപ്പ് നല്‍കിഅന്വേഷണ ഏജന്‍സിയായ എഫ്ബിഐ ( ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ). ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടലുകള്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. ഇത്തരത്തില്‍ യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ ‘ജ്യൂസ് ജാക്കിംഗ്’ എന്നാണ് വിളിക്കുന്നത്. എഫ്ബിഐ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ സന്ദേശം കൈമാറിയിരിക്കുന്നത് .

വിമാനത്താവളങ്ങളിലോ ഹോട്ടലുകളിലോ ഷോപ്പിംഗ് മാളുകളിലോ സൗജന്യ യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ഒരു കൂട്ടം സൈബര്‍ വിദഗ്ധര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതു ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി പോര്‍ട്ടുകളില്‍ പലതും വളരെ വേഗത്തില്‍ ഹൈജാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അപഹരിക്കപ്പെട്ട പോര്‍ട്ടുകളിലേക്ക് പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കര്‍മാര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇവ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അപഹരിക്കുന്നതിന് ഇടയാക്കുന്നു. കൂടാതെ നിങ്ങളുടെ അക്കൗണ്ടുകളുടെ ആക്‌സസ് ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നതിനും ഇത് കാരണമായേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...