പോലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ യുവാവ് വിഴുങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പോലീസിനെ ഭയന്ന്, കയ്യിലുണ്ടായിരുന്ന എംഡിഎംഎ യുവാവ് വിഴുങ്ങി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചു. കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസലിൽ സക്കീറാണ് (32) എംഡിഎംഎ പാക്കറ്റോടെ വിഴുങ്ങിയത്. ആശുപത്രിയിൽ വെച്ച് വയറുകഴുകിയാണ് 11.260 ഗ്രാം എംഡിഎംഎ പുറത്തെടുത്തത്. ഇതോടെ യുവാവിനെതിരെ പോലീസ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്നാണ് പ്രതി കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി വിൽക്കുകയായിരുന്നു പതിവ്.

കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടാൻ പോലീസെത്തിയത്. എന്നാൽ കരുനാഗപള്ളിക്കടുത്ത് വെച്ച് പോലീസിനെ കണ്ട് പ്രതി പാക്കറ്റോടെ എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ഇത് വ്യക്തമായതോടെ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചു. വിദഗ്ധ പരിശോധനയ്ക്കായി പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എസ് ഐ മാരായ കണ്ണൻ, രഞ്ജു, സായിസേനൻ, എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും കരുനാഗപ്പള്ളി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ആഷിക് ജയേഷ് സിപിഒമാരായ രഞ്ജിത്ത്, ശ്രീനാഥ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...