ചെങ്ങറ നിവാസികളുടെ ജീവന്‍ പന്താടുന്ന കോന്നി എം.എല്‍.എ ജെനീഷ് കുമാറും വനം വകുപ്പിലെ സാറന്മാരും ……വീണ്ടും കടുവയുടെ മുരള്‍ച്ച കേട്ടതായി പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങറ ഗ്രാമത്തിന്റെ ഭയം മാറ്റുവാന്‍ വനം വകുപ്പിനോ കോന്നി എം.എല്‍.എ ജെനീഷ് കുമാറിനോ കഴിയുന്നില്ല.

കോന്നി: ചെങ്ങറ ഗ്രാമവാസികളുടെ സ്വൈര്യജീവിതം നശിപ്പിച്ചിരിക്കുകയാണ്  വന്യമൃഗങ്ങള്‍. മുമ്പ് ആനയും പന്നിയുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് കടുവയും പുലിയുമൊക്കെയാണ് നാട്ടിലിറങ്ങി വിഹരിക്കുന്നത്. വന്യമൃഗങ്ങളുടെ സംരക്ഷകരായി കേരളത്തില്‍ വനംവകുപ്പ് ആത്മാര്‍ഥമായി ഇടപെടല്‍ നടത്തുന്നതിനാല്‍ ജനവാസമേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്.  കോന്നിയിലെ ചെങ്ങറ ഗ്രാമം കടുവയുടെ ഭീതിയില്‍ അകപ്പെട്ടിട്ട് ആഴ്ചകളായി. കടുവയെ നേരില്‍കണ്ട്‌ പ്രാണരക്ഷാര്‍ഥം ഓടിയ ടാപ്പിംഗ് തൊഴിലാളിയായ വീട്ടമ്മയുടെ കൈക്ക് ഗുരുതരമായി പരുക്കേറ്റതായിരുന്നു ആദ്യ സംഭവം. പിന്നീട് നിരവധിപ്പേര്‍ കടുവയെ കാണുകയും സാന്നിധ്യം അറിയുകയും ചെയ്തു.

എന്നാല്‍ ഒരു ഗ്രാമത്തിന്റെ ഭയം മാറ്റുവാന്‍ വനം വകുപ്പിനോ കോന്നി എം.എല്‍.എ ജെനീഷ് കുമാറിനോ കഴിയുന്നില്ല. ഏറ്റവും ഒടുവില്‍ ഇന്നലെ രാത്രി കടുവയുടെ മുരൾച്ച കേട്ടതായി ചെങ്ങറയിലെ വീട്ടമ്മമാർ പറയുന്നു. ചെങ്ങറയിലെ സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന 10 ഏക്കറോളം വരുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന വീട്ടമ്മമാരായ ചെങ്ങറ ഹരിവിലാസത്തിൽ വത്സല രാജൻ, വിജയമ്മ രാജു എന്നിവരാണ്  ഇന്നലെ രാത്രി കടുവയുടെ മുൾച്ച കേട്ടതായി പറയുന്നത്. വളർത്തുനായ പതിവില്ലാതെ കുരയ്ക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് ശബ്ദം കേട്ടതെന്ന് വീട്ടമ്മമാർ പറയുന്നു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആർ .ആർ. ടി ടീമും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തേക്ക് കയറി പരിശോധനകൾ നടത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് വീണ്ടും പരിശോധനകൾ നടത്തുമെന്ന് വനപാലകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...