സിനിമയിലെ വയലന്‍സ് മങ്ങിയ രീതിയില്‍ കാണിക്കുന്നതിന്‌ സെന്‍സര്‍ ബോര്‍ഡ് വിലക്ക് ; ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗങ്ങള്‍ക്ക് ഫെഫ്കയുടെ കത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ മങ്ങിയ രീതിയില്‍ കാണിക്കുന്നതിനും സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയതായി മുന്നറിയിപ്പ് നല്‍കി ഡയറക്ടര്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ഫെഫ്ക കത്ത് നല്‍കി. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മങ്ങിയ രീതിയിലാണ് കാണിക്കുന്നത്. ഇതിനുള്ള അനുവാദവും ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് എടുത്തുകളഞ്ഞതായാണ് ഫെഫ്ക മുന്നറിയിപ്പ് നല്‍കുന്നത്.

ഒട്ടനവധി സിനിമകള്‍ ഇപ്പോള്‍ എഡിറ്റിംഗിലും മറ്റു സാങ്കേതിക ജോലികളുടെ ഇടയിലാണ്. ഏതെങ്കിലും സിനിമകളില്‍ വയലന്‍സ് രംഗങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കി സെന്‍സറിംഗിനു എത്തിക്കാനാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗങ്ങളോട് ഫെഫ്ക ആവശ്യപ്പെടുന്നത്. സൗന്ദര്യാത്മകമായും സാങ്കേതികമായും നമ്മള്‍ പരക്കെ ഉപയോഗിച്ച് വരുന്ന ബ്ലര്‍ ചെയ്ത് (മങ്ങിയ രീതിയില്‍) കാണിക്കുക എന്ന സിനിമയുടെ എഡിറ്റിംഗ് ഭാഷാ പ്രയോഗത്തെ പൂര്‍ണമായും തള്ളിക്കളയുന്ന ഒരു തീരുമാനം മുന്‍കൂട്ടി ഉത്തരവ് നല്‍കാതെ സെന്‍സര്‍ ബോര്‍ഡ് നടപ്പാക്കിയിരിക്കുകയാണ്. വയലന്‍സ് രംഗങ്ങള്‍, മദ്യപാനരംഗങ്ങള്‍ തുടങ്ങിയവയുടെ തീവ്രത നേരിട്ട് കാണിക്കാതിരിക്കാനാണ് ഈ രംഗങ്ങള്‍ ബ്ലര്‍ ചെയ്ത് കാണിക്കുന്നത്. ഈ രീതി സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...