ബാർബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങിപ്പോയി ; പിന്നാലെ രണ്ട് യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടൈക്കനാൽ: ബാർബിക്യൂ ചിക്കൻ പാചകം ചെയ്ത ശേഷം തീകെടുത്താതെ കിടന്നുറങ്ങിയ യുവാക്കൾ വിഷപ്പുക ശ്വസിച്ച് മരിച്ചു. തമിഴ്നാട് കൊടൈക്കനാലിൽ വിനോദയാത്രക്കെത്തിയവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ട്രിച്ചിയിൽ നിന്ന് നാലംഗ സംഘമാണ് കൊടൈക്കനാലിലെത്തിയത്. വിഷപ്പുക ശ്വസിച്ച് ആനന്ദബാബു, ജയകണ്ണൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരന്മാരായ രണ്ട് പേർ മറ്റൊരു മുറിയിൽ ഉറങ്ങിയതിനാലാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കൊടൈക്കനാലിലെത്തിയ സംഘം രാത്രിയിൽ ലിവിങ് റൂമിൽ ബാർബിക്യൂ പാചകം ചെയ്തിരുന്നു. എന്നാൽ ഇവർ ബാർബിക്യൂ അടുപ്പിലെ തീ പൂർണമായും കെടുത്താതെയാണ് ഉറങ്ങാൻ കിടന്നത്. വാതിലുകളും ജനലുകളും അടച്ചതോടെ മുറിയിൽ വിഷപുകനിറഞ്ഞതാണ് ഇരുവരുടെയും ജീവൻ കവർന്നതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അവയവദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു

0
കൊച്ചി: അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ നിർണായക കണ്ടെത്തലുകളെ തുടർന്ന്...

ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം : ഭൂമികൈമാറ്റത്തിൽ ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം...

മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

0
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍...

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ...