ബംഗളൂരുവിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം

For full experience, Download our mobile application:
Get it on Google Play

ബാംഗളുരു : ബംഗളൂരുവിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. ഡ്യൂട്ടികഴിഞ്ഞ് റൂമിലേക്ക് പോകുകയായിരുന്ന ഡോക്ടറെ ബംഗളൂരു ചിക്കബനാവരയിൽ വെച്ചാണ് ബൈക്കിലെത്തിയ യുവാവ് ആക്രമിച്ചത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്ന ഇവർ ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടയിലാണ് യുവാവ് ബൈക്ക് നിർത്തി വഴി ചോദിച്ചത്. വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ ഇയാൾ ബൈക്കിൽ നിന്നിറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

അപകടം മനസിലാക്കിയ യുവതി ബഹളം വച്ചു. ഇതിനെ തുടർന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ സമീപ വാസികൾ ഇയാളുടെ പിറകെ അന്വേഷിച്ച് പോയെങ്കിലും പിടികൂടാനായില്ല.
സംഭവത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ഇതുവരെ പ്രതിയെ കണ്ടെത്തിയിട്ടില്ലെന്നും ഊർജിതമായ അന്വേഷണം കണ്ടെത്താനായി നടത്തുകയാണെന്നും പോലീസ് അറിയിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...