എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള സിപിഎം തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് വിമതയായി ജയിച്ച അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള സിപിഎം തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചു. ചേപ്പാട് പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അംഗവും പതിനാലാം വാര്‍ഡില്‍നിന്ന് വിജയിച്ച ബിന്ദു രാജേന്ദ്രനാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചത്. കാര്‍ത്തികപ്പള്ളി ഏരിയ സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റിബലായി മത്സരിക്കുകയും ഒരു ജാതിസംഘടനയുടെ വക്താവായി നിലകൊണ്ട് വിജയിക്കുകയും ചെയ്ത ടി തുളസിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ പറയുന്നു.

ജാതി-മത സംഘടനകള്‍ക്കെതിരെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലപാടെടുത്ത് മത്സരിച്ച തനിക്ക് അധികാരത്തിനായി മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ല. പാര്‍ട്ടി നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും ബിന്ദു രാജേന്ദ്രന്‍ ആരോപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, എന്‍ആര്‍ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സ്ഥാനങ്ങളും ഇവര്‍ ഒഴിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

6 റൗണ്ട് എംഎൽഎ എന്ന് പരിഹാസം ; ധർമടം തിരിച്ച് പിടിക്കാമായിരുന്നെന്ന് ആവർത്തിച്ച് വി...

0
കണ്ണൂർ: പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ...

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം : കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

0
കണ്ണൂർ : വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയുമായി...

യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം

0
തിരുവനന്തപുരം : മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ...

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ; കോൺ​ഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺ​ഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും...