കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി സംസ്ഥാന പാതയില്‍ അപകടത്തില്‍ തകര്‍ന്ന വേലികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മൈലപ്ര പള്ളിപ്പടിക്ക് സമീപം വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്ന സുരക്ഷാ വേലികള്‍ കാല്‍നട യാത്രകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. അപകടഭീതി കൂടാതെ കാല്‍നടയാത്രക്കാര്‍ക്ക് യാത്ര ചെയ്യുവാനാണ് നടപ്പാതയുടെയും റോഡിന്റെയും ഇടയിലായി സുരക്ഷ വേലികള്‍ കെ.എസ്.റ്റി.പി സ്ഥാപിച്ചത്. എന്നാല്‍ തുടര്‍ച്ചയായി നടന്ന വാഹനാപകടങ്ങള്‍ മൂലം വേലികള്‍ പലതും ഒടിഞ്ഞ് ചുരുണ്ടുകൂടി കിടക്കുകയാണ്. ഇത് നടപ്പാതകളില്‍ നിന്ന് നീക്കം ചെയ്യുകയോ മാറ്റി പുതിയവ സ്ഥാപിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. ഇവിടെയുള്ള വിവിധ പള്ളികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമൊക്കെ ആളുകള്‍ എപ്പോഴും ഈ നടപ്പാതയില്‍ കൂടിയാണ് സഞ്ചരിക്കുന്നത്. നടപ്പാതയില്‍ ഇരുമ്പു പൈപ്പുകളുംമറ്റും കിടക്കുന്നതിനാല്‍ പലപ്പോഴും റോഡില്‍ക്കൂടി നടക്കേണ്ടതായി വരുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും.

മൈലപ്ര, കുമ്പഴ വടക്ക് ഭാഗങ്ങളില്‍ ഏറെ ദൂരത്തില്‍ ഇത്തരത്തില്‍ വേലികള്‍ ഒടിഞ്ഞു കിടക്കുന്നത് കാണാം. അമിത വേഗതയിലാണ് ഇവിടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.  വീണ്ടും ഈ മേഖലയില്‍ അപകടങ്ങള്‍ നടന്നാല്‍ ഒടിഞ്ഞു കിടക്കുന്ന വേലികള്‍ അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും. യാത്രക്കാര്‍ക്ക് ജീവന്‍വരെ നഷ്ടപ്പെടാന്‍ കാരണമാകും. സംസ്ഥാനപാത തുറന്നു നല്‍കിയ ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. വേലികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുവാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...