വാർത്തയ്ക്ക് പിന്നാലെ മാളിയേക്കൽ കടവിന് ശാപമോക്ഷം ; കടത്തുവള്ളം സർവ്വീസ് പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ഇളകൊള്ളൂർ: കടത്തുവള്ളം സർവ്വീസ് പുനരാരംഭിച്ചു. അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമുള്ള വെട്ടൂര്‍ ഇളകൊള്ളൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മാളിയേക്കല്‍ കടവിലെ കടത്തുവള്ളം സർവ്വീസ് നാട്ടുകാരുടെ നിരന്തരമായ ഇടപെടലിലൂടെ പുനരാരംഭിച്ചത്. ദിനംപ്രതി നൂറിലധികം പ്രദേശവാസികൾക്കാണ് കടത്തുവള്ളം പുനരാരംഭിച്ചതിലൂടെ ആശ്വാസമാകുന്നത്. പ്രമാടം- മലയാലപ്പുഴപഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് കടവിന്റെ ഇരുകരകളിലുമുള്ളത്.

രണ്ടു വര്‍ഷം മുന്‍പ് വരെ ഇവിടെയുണ്ടായിരുന്ന കടത്തുകാരനെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താത്കാലികമായി കടത്തുകാരനെ നിയമിച്ചു കടത്തു വീണ്ടും പുനരാംഭിച്ചിരുന്നു. എന്നാല്‍ കടത്തുകാരന്റെ ശബള കുടിശ്ശിക നൽകാത്തതിനാൽ വീണ്ടും കടത്ത് നിന്ന് പോവുകയായിരുന്നു. വെട്ടൂര്‍ മേഖലയിലുള്ളവര്‍ പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ എത്താനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഐ.ടി.സി എന്നിവിടങ്ങളിലേക്ക് പോകാനും ഈ കടത്തിനെയാണ് ആശ്രയിക്കുന്നത്. കടത്തുവള്ളം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ട മീഡിയ നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കടത്ത് പുനരാരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...