പത്തനംതിട്ട : കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശക സമിതി അധ്യക്ഷൻ ബിജുലാൽ പാലസ് മാധ്യമങ്ങളോട് പറഞ്ഞു ഡിസംബർ 16 മുതൽ 26 വരെയാണ് തിരു ഉത്സവം തിരുവാഭരണ ഘോക്ഷയാത്രയോടെ ആരംഭിച്ച് ധനു ഒന്നാം തീയതി ത്യക്കോടിയേറ്റ്, കറുപ്പൻ തുള്ളൽ, തിരു രഥോത്സവം, തുടങ്ങിയ ആചാര അനുഷ്ടാനങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. ഡിസംബർ 26 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. 2024 ജനുവരി 17 ന് മഹാപുഷ്പാഭിഷേകം നടക്കും. 2024 ഏപ്രിൽ 12 ന് അമ്മൻകാവിൽ പൊങ്കാല നടക്കും.
ഈ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അച്ചൻ കോവിൽ ക്ഷേത്ര പതിനെട്ടാം പടിക്ക് താഴെ ഒരു കൊച്ചു പതിനെട്ടാം പടിയുണ്ട്. അവിടെ കൊടിയേറ്റ് നാളെ രാവിലെ ഉണ്ടായിരിക്കും. മണ്ഡലം മഹോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ സമിതിയും നാട്ടുകാരും ദേവസ്വം ബോർഡ് പഞ്ചായത്ത് എല്ലാം മുൻകൈ എടുത്ത് ചെയ്തിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പഞ്ചായത്ത് 12 ജീവനക്കാരെ നിയമിച്ചു. വലിയ പന്തലിൽ അയ്യപ്പന്മാർക്ക് വിരിവെയ്ക്കാൻ എല്ലാ സജീകരണവും ഒരുക്കിയതായും ഉപദേശക സമിതി അധ്യക്ഷൻ ബിജുലാൽ പാലസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























