പകർച്ചപ്പനി ഭീതിയിൽ കേരളം ; പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി അതിവേഗം വ്യാപിക്കുന്നു. ഇത്തവണ പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം 13,409 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാധാരണ പനിക്ക് പുറമേ, എലിപ്പനി, ഡെങ്കിപ്പനി, എച്ച്1എൻ1 തുടങ്ങിയ രോഗങ്ങളും അതിവേഗത്തിൽ പടരുന്നുണ്ട്. ഇത്തരം പനികൾ അപകടകാരിയായതിനാൽ മരണസംഖ്യയും ഉയരുന്നുണ്ട്. നാല് ജില്ലകളിൽ ആയിരത്തിലേറെ പ്രതിദിന രോഗികളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്.

2,051 പേർക്കാണ് മലപ്പുറം ജില്ലയിൽ പനി സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്- 1542, തിരുവനന്തപുരം- 1,290, എറണാകുളം- 1,216 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥിരീകരണ നിരക്ക്. ഇതിൽ 53 പേർക്ക് ഡെങ്കിപ്പനിയും, 8 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച മാത്രം മൂന്ന് പേരാണ് പനി ബാധിതരായി മരിച്ചത്. കൂടാതെ, മരിച്ചവരിൽ ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപനം ഇനിയും കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...