വന്ദേഭാരതിലെ പനീര്‍ കറിയില്‍ പ്ലാസ്റ്റിക് ; പരാതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വന്ദേഭാരത് ട്രെയിനില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പ്ലാസ്റ്റികെന്ന് പരാതി. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്കുള്ള ട്രെയിനില്‍ വിതരണം ചെയ്ത പനീര്‍ കറിയിലാണ് പ്ലാസ്റ്റിക് കഷണം കണ്ടെത്തിയത്. ഡോക്ടര്‍ ശോഭ പട്ടേലെന്ന യാത്രക്കാരിയാണ് റെയില്‍വേയ്ക്ക് പരാതി നല്‍കിയത്. റെയില്‍വേ കാറ്ററിങ് യൂണിറ്റിന് നല്‍കിയ പരാതി സുനില്‍ ശര്‍മയെന്നയാളാണ് ട്വീറ്റ് ചെയ്തത്. പരാതി റജിസ്റ്റര്‍ ചെയ്തതായി റെയില്‍വേ അറിയിച്ചിട്ടുണ്ട്. സെക്കന്തരാബാദില്‍ നിന്ന് വിശാഖപട്ടണത്തേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തെ കുറിച്ചും പരാതി ഉയര്‍ന്നിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തിയ വന്ദേഭാരതിലെ യാത്രക്കാരനും നേരത്തെ മോശം ഭക്ഷണം ലഭിച്ചതായി പരാതിപ്പെട്ടിരുന്നു. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോയ യാത്രക്കാരന് മെയ് മാസമാണ് പൊറോട്ടയില്‍ നിന്നും പുഴുവിനെ ലഭിച്ചത്. സ്റ്റേഷന്‍ സുപ്രണ്ടിന് നല്‍കിയ പരാതി റെയില്‍വേ ഡിവിഷനും അന്ന് കൈമാറിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....