ബിജെപി ആലാ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ആലായിൽ കൃഷി ഓഫീസറെ ഉടൻ നിയമിക്കണം എന്ന് ആവശ്യം ഉന്നയിച്ച് ബിജെപി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു. കഴിഞ്ഞ രണ്ട് വർഷക്കാലമായി കൃഷി ഓഫീസറുടെ സേവനം പൂർണ്ണമായും ഇല്ലാതിരിക്കുകയാണ്‌. കഴിഞ്ഞ മഴക്കാലം ഉൾപ്പെടെ ഉണ്ടായ വിളനാശം അടക്കമുള്ള വിഷയങ്ങളിൽ കർഷകർ ദുരിതത്തിലാണ്. കർഷകരായ ജനങ്ങൾക്ക് ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കേണ്ട സമയത്ത് കൃഷി ഓഫീസർ ഇല്ലാത്ത അവസ്ഥയാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അധികാരികൾ മനസിലാക്കി കൃഷിഓഫീസറെ ഉടൻ നിയമിച്ച് പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത ബിജെപി മണ്ഡലം ജന.സെക്രട്ടറി അനീഷ് മുളക്കുഴ ആവശ്യപ്പെട്ടു.

ബിജെപി ആലാ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപരോധ സമരത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സതീഷ് നെടുന്തറ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി രാജീവ്, അനീഷ ബിജു, കെ.കെ അനൂപ്, ശരണ്യ സുജിൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.സത്യപാൽ, കർഷകമോർച്ച മണ്ഡലം ജന.സെക്രട്ടറി പി.ജി മഹേഷ് കുമാർ, പി.കെ പ്രദീപ്, രാമചന്ദ്രൻ മാലിയിൽ വി.എൻ സോമൻ, റനി ചാക്കോ, കൊച്ചു കൃഷണകുറുപ്പ്, ജോസഫ്, ഇ.എൻ തമ്പാൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് പോലീസ് അധികാരികൾ എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...