ഖത്തർ ലോകകപ്പ് ഫൈനൽ ആവേശം അവസാന ഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

ഖത്തർ : ഖത്തർ ലോകകപ്പ് ഫൈനൽ ആവേശം അവസാന ഘട്ടത്തിൽ. ടീമുകളുടെ അന്തിമ ലൈനപ്പ് പുറത്തു വന്നപ്പോഴേക്കും ഊഹാപോഹങ്ങൾ എല്ലാം കാറ്റിൽ പറന്നിരിക്കുകയാണ് ഇപ്പോൾ. അർജന്റീന നിരയിൽ ഡി മരിയ തിരിച്ചെത്തി. സസ്പെൻസ് അവസാനിപ്പിച്ച് ഒളിവർ ജിറൂഡ് കളിക്കുമെന്ന് ഉറപ്പായി. നേരത്തെ ജിറൂഡ്‌ ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.

അർജന്റീനയ്ക്ക് ഡി മരിയയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണ്. കളിച്ച ഫൈനലുകളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ച ഭാഗ്യതാരം ഒരിക്കൽ കൂടി അതിന് അടിവരയിടുമോയെന്ന് കണ്ടറിയാം. മെസ്സിക്കൊപ്പം മുന്നേറ്റ നിരയിൽ അൽവാരസ് കൂടി ചേരുന്നതോടെ അവരുടെ ആക്രമണം കൂടുതൽ മികച്ചതാവും.

മറുഭാഗത്ത് മികച്ച ഫോമിലുള്ള ജിറൂഡിന്റെ സേവനം ഫ്രാൻസിന് നൽകുന്ന മുൻതൂക്കം ചെറുതല്ല. എംബാപ്പെ കൂടി ചേരുന്നതോടെ ആരെയും തകർക്കാൻ കെൽപ്പുള്ള മുന്നേറ്റ നിരയായി അവരുടേത് മാറും. മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഗ്രീസ്‌മാന്റെ സേവനം അവർക്ക് വലിയ മുൻതൂക്കമാണ് നൽകുക.

അർജന്റീന ഇലവൻ: എമി മാർട്ടിനെസ്, മോളിന, റൊമേറോ, ഒട്ടമെൻഡി, ടാഗ്ലിയാഫിക്കോ; ഡി പോൾ, ഫെർണാണ്ടസ്, മാക് അലിസ്‌റ്റർ, ഡി മരിയ, മെസ്സി, അൽവാരസ്. ഫ്രാൻസ് ഇലവൻ: ലോറിസ്, കൗണ്ടെ, വരാനെ, ഉപമേകാനോ, ടി ഹെർണാണ്ടസ്, ചൗമേനി, റാബിയോട്ട്, ഡെംബെലെ, ഗ്രീസ്‌മാൻ, എംബാപ്പെ, ജിറൂഡ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...