ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും

For full experience, Download our mobile application:
Get it on Google Play

ഖത്തര്‍ : ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരിക്കുന്ന ലാറ്റിനമേരിക്കൻ ശക്തികളുടെ മത്സരങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ സവിശേഷത. നെയ്‌മറിന്‍റെ ബ്രസീലും, മെസ്സിയുടെ അർജന്റീനയും സെമി തേടി ഇറങ്ങുന്നുണ്ട്. ക്രൊയേഷ്യ, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ വമ്പന്മാരും കൂടി ചേരുന്നതോടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പൊടിപാറുമെന്ന് ഉറപ്പായി.

ഇന്നത്തെ ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയെയാണ് നേരിടുക. നെയ്‌മറിന്‍റെ നേതൃത്വത്തിൽ എത്തുന്ന ടീമിന് ഇക്കുറി കാര്യമായ വെല്ലുവിളികൾ എതിരാളികളിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് തോൽക്കേണ്ടി വന്നു. പരിക്ക് മാറിയെത്തിയ നെയ്‌മർ ഫോമിലേക്ക് ഉയരുന്നത് ടീമിന് വലിയ ആശ്വാസമാണ്. കൂടെ റിചാർലിസൺ, കാസമിറോ, പക്വേറ്റ, തിയാഗോ സിൽവ, ഫാബിഞ്ഞോ തുടങ്ങിയവരും ചേരുന്നതോടെ ടീം ശക്തമായി. ലൂക്ക മോഡ്രിച്ചിന്‍റെ കരുത്തിലാണ് ക്രൊയേഷ്യയുടെ വരവ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അവരെ വിലകുറച്ച് കാണാൻ കഴിയില്ല. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.

രണ്ടാമത്തെ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളി നെതർലൻഡ് ആണ്. മെസ്സിയുടെ നേതൃത്വത്തിൽ എത്തുന്ന അർജന്റീനയ്ക്ക് ഇക്കുറി കിരീടം നേടിയേ മതിയാവൂ. ഇനിയൊരു ലോകകപ്പ് അങ്കത്തിന് ബാല്യമില്ലാത്ത ഇതിഹാസതാരത്തിന് അർഹിക്കുന്ന വിടവാങ്ങൽ ഉറപ്പാക്കാനാവും ടീമിന്‍റെ പരിശ്രമം. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....