രാജസ്ഥാനിലെ ജോധ്പൂരില്‍ വിവാഹ ആഘോഷത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാന്‍ : രാജസ്ഥാനിലെ ജോധ്പൂരില്‍ വിവാഹ ആഘോഷത്തിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 42 പേരെ എംജിഎച്ച് ആശുപത്രിയിലേക്ക് മാറ്റി. ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം. നാഗൗറിലെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി എംപി ഹനിമാന്‍ ബെനിവാള്‍ പരിക്കേറ്റവരെ എംജിഎച്ച് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ഇവരുടെ നില അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25-50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇന്നുതന്നെ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 40 ശതമാനത്തിനടുത്ത് പൊള്ളലേറ്റവരുടെ ചികില്‍സയ്ക്കും കൃത്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. വിഷയം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എംപി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...