ആരാകും ഹിമാചല്‍ മുഖ്യമന്ത്രി? നിയമസഭാ കക്ഷിയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ നടപടികളുമായി കോണ്‍ഗ്രസ്. ഷിംലയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. സംസ്ഥാനത്തെ 68 നിയമസഭാ സീറ്റുകളില്‍ 40ലും വിജയിച്ച് ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനെ’ കോണ്‍ഗ്രസ് താഴെയിറക്കിയിരുന്നു.

തിരഞ്ഞെടുപ്പിന്‍റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് ഭൂപേഷ് ബാഗേല്‍, ഇന്‍ചാര്‍ജ് രാജീവ് ശുക്ല, ഭൂപേന്ദ്ര സിംഗ് ഹൂഡ എന്നിവര്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷിംലയിലെത്തും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങും യോഗത്തില്‍ പങ്കെടുക്കും. എല്ലാ എംഎല്‍എമാരുമായും കൂടിയാലോചിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുക.

‘ഓപ്പറേഷന്‍ താമര’ ഭയമില്ലാതെ 40 കോണ്‍ഗ്രസ് എംഎല്‍എമാരും ഷിംലയിലെ രാജീവ് ഭവനില്‍ യോഗം ചേരുമെന്നാണ് വിവരം. എംഎല്‍എമാരെ ചണ്ഡീഗഡിലേക്ക് മാറ്റാന്‍ പാര്‍ട്ടി നേരത്തെ പദ്ധതിയിട്ടിരുന്നു. മൊഹാലിയില്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു ഹോട്ടലും തയ്യാറാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടി 40 സീറ്റ് നേടിയതോടെ പദ്ധതി മാറ്റി. മുകേഷ് അഗ്‌നിഹോത്രിയെ കൂടാതെ സുഖ്വീന്ദര്‍ സിംഗ് സുഖു, പ്രതിഭാ സിംഗ് എന്നിവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന മത്സരാര്‍ത്ഥികള്‍. മുഖ്യമന്ത്രി സ്ഥാനത്തതേക്ക് സാധ്യതയുണ്ടായിരുന്ന അശോക് കുമാരി, കൗള്‍ സിംഗ് ഠാക്കൂര്‍, താക്കൂര്‍ രാം ലാല്‍ എന്നിവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...